
പാലക്കാട്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടമൈതാനത്ത് നടക്കുന്ന പരിപാടിയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി രാവിലെ ഒൻപതിന് ദേശീയ പതാക ഉയർത്തും. പരിപാടിയിൽ ജില്ലാ കളക്ടർ മൃൺമയി ജോഷി, ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് എന്നിവർ പങ്കെടുക്കും. മീനാക്ഷിപുരം പൊലീസ് സ്‌റ്റേഷനിലെ പൊലീസ് ഇൻസ്‌പെക്ടർ ജെ. മാത്യൂനാണ് പരേഡ് ചുമതല. എ.ആർ. പൊലീസ്, കെ.എ.പി സെക്കന്റ് ബറ്റാലിയൻ, ലോക്കൽ പൊലീസ്, ലോക്കൽ പൊലീസ് വനിതാ വിഭാഗം എന്നിങ്ങനെ നാല് പ്ലറ്റൂണുകൾ പരേഡിൽ അണിനിരക്കും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് കോട്ടമൈതാനത്തേക്ക് ഒരു വഴിയിലൂടെ മാത്രമാവും പ്രവേശനം.