attappadi-madhu

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിലെ . പ്രധാന സാക്ഷിയെ പണം നൽകി സ്വാധീനിക്കാൻ ചിലർ ശ്രമിച്ചെന്ന് കുടുംബം. കൂറുമാറിയാൽ രണ്ടു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞതായും അദ്ദേഹം അതിന് വഴങ്ങിയില്ലെന്നും മധുവിന്റെ സഹോദരി സരസു മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഒരിക്കൽ മുഖംമൂടി ധരിച്ച രണ്ടുപേർ വീട്ടിൽ വന്ന് കേസിൽ നിന്നു പിന്മാറാൻ ഭീഷണിപ്പെടുത്തിയതായും സരസു വെളിപ്പെടുത്തി. കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ സമ്മർദ്ദം ഉള്ളതായി സംശയമുണ്ട്. വിചാരണ വൈകുന്നത് സംബന്ധിച്ചും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും ഹൈക്കോടതിയെ സമീപിക്കാനാണ് ആലോചന. പബ്ലിക് പ്രോസിക്യൂട്ടറെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ആക്ഷൻ കൗൺസിലുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും.

കുടുംബത്തിന് താൽപര്യമുള്ള മൂന്ന് അഭിഭാഷകരുടെ പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടതായി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒഴിയാൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി.ടി.രഘുനാഥ് ഡി.ജി.പിക്ക് നേരത്തെ കത്ത് നൽകിയിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം കോടതിയിൽ ഹാജരായിരുന്നില്ല.

2018 ഫെബ്രുവരി 22നാണ് മാനസിക അസ്വാസ്ഥ്യമുള്ള മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊന്നത്. പ്രതികളായ പതിനാറുപേരും ജാമ്യത്തിലാണ്.

 പു​തി​യ​ ​സ്‌​പെ​ഷ്യ​ൽ​ ​പ്രോ​സി​ക്യൂ​ട്ട​റെ​ ​നി​യ​മി​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശം

തി​രു​വ​ന​ന്ത​പു​രം​:​ മ​ധു​വി​ന്റെ​ ​കൊ​ല​പാ​ത​ക​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സി​ൽ​ ​പു​തി​യ​ ​സ്‌​പെ​ഷ്യ​ൽ​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​റെ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​നി​യ​മി​ക്കാ​ൻ​ ​നി​യ​മ​ ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​ക്കു​ ​സം​സ്ഥാ​ന​ ​പ​ട്ടി​ക​ജാ​തി​ ​പ​ട്ടി​ക​ഗോ​ത്ര​വ​ർ​ഗ​ ​ക​മ്മി​ഷ​ൻ​ ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​സ്‌​പെ​ഷ്യ​ൽ​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ​ ​കേ​സ് ​തീ​ർ​പ്പാ​ക്കു​ന്ന​തി​നു​ ​കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്നെ​ന്ന​ ​മാ​ദ്ധ്യ​മ​ ​വാ​ർ​ത്ത​ക​ളു​ടേ​യും​ ​ക​മ്മി​ഷ​നു​ ​ല​ഭി​ച്ച​ ​പ​രാ​തി​ക​ളു​ടേ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണു​ ​നി​ർ​ദ്ദേ​ശം.

 സ​ഹാ​യ​ ​വാ​ഗ്ദാ​ന​വു​മാ​യി കൊ​വി​ൽ​മ​ല​ ​രാ​ജാ​വ്

മ​ധു​വി​ന്റെ​ ​കു​ടും​ബ​ത്തി​ന് ​നീ​തി​ല​ഭി​ക്കാ​ൻ​ ​സാ​മ്പ​ത്തി​ക​മു​ൾ​പ്പെ​ടെ​ ​എ​ല്ലാ​ ​സ​ഹാ​യ​വും​ ​ചെ​യ്യു​മെ​ന്ന് ​കൊ​വി​ൽ​മ​ല​ ​രാ​ജാ​വ് ​രാ​മ​ൻ​ ​രാ​ജ​മ​ന്നാ​ൻ​ ​പ​റ​ഞ്ഞു.​ ​മ​ധു​വി​ന്റെ​ ​കു​ടും​ബം​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത​നു​സ​രി​ച്ച് ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണ​മോ,​ ​ജു​ഡി​ഷ്യ​ൽ​ ​അ​ന്വേ​ഷ​ണ​മോ​ ​ന​ട​ത്ത​ണം.​ ​ആ​ദി​വാ​സി​ക​ളോ​ടും​ ​ദ​ളി​ത​രോ​ടും​ ​എ​ന്തു​നി​ല​പാ​ട് ​സ്വീ​ക​രി​ച്ചാ​ലും​ ​ആ​രും​ ​ചോ​ദി​ക്കി​ല്ലെ​ന്ന​ ​തോ​ന്ന​ൽ​ ​ഭ​ര​ണ​കൂ​ട​ത്തി​ന് ​വേ​ണ്ട.​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്ക് ​വ​ഴ​ങ്ങി​ ​ഇ​നി​യൊ​രു​ ​പ്രോ​സി​ക്യൂ​ട്ട​റെ​ ​നി​യ​മി​ച്ചാ​ലും​ ​മ​ധു​വി​ന്റെ​ ​കു​ടും​ബ​ത്തി​ന് ​നീ​തി​ ​ല​ഭി​ക്കു​മെ​ന്ന് ​ക​രു​തു​ന്നി​ല്ല.​ ​ആ​ദി​വാ​സി​ ​മു​ന്നേ​റ്റം​ ​വീ​ണ്ടും​ ​ശ​ക്ത​മാ​കേ​ണ്ട​തു​ണ്ടെ​ന്നാ​ണ് ​മ​ധു​ ​കേ​സി​ലൂ​ടെ​ ​വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും​ ​രാ​മ​ൻ​ ​രാ​ജ​മ​ന്നാ​ൻ​ ​പ​റ​ഞ്ഞു.