
കോങ്ങാട്: ജനതാദൾ (എസ്) കോങ്ങാട് മണ്ഡലം പ്രതിനിധി സമ്മേളനവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും എഴക്കാട് ശ്രീനാരായണ ഹാളിൽ കെ.ആർ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എടത്തറ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനതാദൾ (എസ്) സംസ്ഥാന സെക്രട്ടറി അഡ്വ. വി.മുരുകദാസ് മുഖ്യപ്രഭാഷണം നടത്തി. റിട്ടേണിംഗ് ഓഫീസർ ഉമ്മർ മാസ്റ്റർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എ.ബി.ഹരിദാസ്, പത്മനാഭൻ, ബാലൻ പൊറ്റശ്ശേരി, പ്രവീൺ എന്നിവർ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റായി എടത്തറ രാമകൃഷ്ണൻ ഉൾപ്പെട്ട 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.