sndp

കഞ്ചിക്കോട്: എസ്.എൻ.ഡി.പി യോഗം കഞ്ചിക്കോട് ശാഖ വാർഷികം പാലക്കാട് യൂണിയൻ വൈസ് പ്രസിഡന്റ് യു.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സുബ്രഹ്മണ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ത്രീ ഭദ്രം പരിപാടിയിൽ കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ചതിനുള്ള അവാർഡും സ്വർണ മേഡലും നേടിയ ആർ.സുനിൽകുമാറിനെ യോഗം അഭിനന്ദിച്ചു. ശാഖ വൈസ് പ്രസിഡന്റ് ജി.പ്രത്യുഷ്‌കുമാർ, റാണി, ജി.സത്യഭാമ, പുഷ്പ, സ്മിത, എസ്.ബിന്ദു, മായജ്യോതി, കെ.ശിവനാഥൻ, എസ്.സുരേഷ് എന്നിവർ പങ്കെടുത്തു.