
കൊല്ലങ്കോട്: കോഓപ്പറേറ്റീവ് അർബൻ ക്രെഡിറ്റ് സൊസൈറ്റിയുടെ 75 വാർഷികത്തിനോടനുബന്ധിച്ച് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തനം ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ മുൻ എം.എൽ.എ കെ.എ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ. വേലപ്പൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ അധിതിയായി ചിറ്റൂർ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ കെ.സുരേഷ് കുമാർ പങ്കെടുത്തു. സംഘം സെക്രട്ടറി കെ.പി.കൃഷ്ണദാസ് ആശംസകൾ അറിയിച്ചു. സംഘം വൈസ് പ്രസിഡന്റ്പത്മകുമാർ സ്വാഗതവും സംഘം ഡയറക്ടർ കെ.ഗുരുവായൂരപ്പൻ നന്ദിയും പറഞ്ഞു.
കോഓപ്പറേറ്റീവ് അർബൻ ക്രെഡിറ്റ് സൊസൈറ്റിയുടെ 75 വാർഷികത്തിനോടനുബന്ധിച്ച് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തനം ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ മുൻ എം.എൽ.എ കെ.എ.ചന്ദ്രൻ ഉദ്ഘാടനം ചെയുന്നു