
മണ്ണാർക്കാട്: കോടതിപ്പടി ജംഗ്ഷനിലെ ജുമാമസ്ജിദിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. മസ്ജിദിലേക്ക് രാവിലെ എത്തിയവരാണ് മോഷണ വിവരം അറിഞ്ഞത്. ഉടനെ മണ്ണാർക്കാട് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോടതിപ്പടി ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ താഴെയാണ് മോഷണം നടന്നിരിക്കുന്നത്. അടുത്തിടെ നെല്ലിപ്പുഴ ജുമാ മസ്ജിദിലും മോഷണ ശ്രമം നടന്നിരുന്നു.