crime

ചിറ്റൂർ: ഒഴലപ്പതിലേന്താവളം റൂട്ടിലൂടെ തമിഴ്നാട്ടിൽ നിന്നും അമിതഭാരം (കരിങ്കല്ല്) കയറ്റി വന്ന 11 ലോറികളെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടി. പിടികൂടിയ വാഹനങ്ങൾക്ക് 3,35,000 രൂപ പിഴ ഈടാക്കിയതായി പൊലീസ് അറിയിച്ചു. 35 ടൺ ഭാരം അനുവധിച്ച ടോറസ് ലോറികളിൽ 55 ടൺ വരെ ഭാരം കയറ്റിയാണ്
അതിർത്തിയിലെ ചെക്ക്‌പോസ്റ്റുകൾ കടന്നെത്തുന്നത്.കഴിഞ്ഞ രണ്ടാഴ്ച മുമ്പും വാഹനങ്ങൾ പരിശോധിച്ചതിൽ 11 ഓളം ടോറസ് ലോറികൾ അമിതഭാരം കയറ്റിവന്നത് ഒഴലപ്പതിമേനോൻ പാറ റൂട്ടിൽ നിന്നും വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടി പിഴ ചുമത്തിയിരുന്നു.367500 രൂപയാണ് അന്ന് പിഴയായി ഈടാക്കിയത്.