
തൃത്താല: ആനക്കര കൃഷിഭവൻ സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതി പ്രകാരം മലമ്മക്കാവിൽ ഒരു ഏക്കർ സ്ഥലത്ത് വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ് ഇനത്തിന്റെ ചക്കത്തോട്ടം ഒരുങ്ങുന്നു.
പദ്ധതിയുടെ തൈ നടീൽ ഉദ്ഘാടനം ആനക്കര പഞ്ചായത്തംഗം വി.പി.സജിതയുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് കെ.മുഹമ്മദ് നിർവഹിച്ചു.
കൃഷി ഓഫിസർ എം.പി.സുരേന്ദ്രൻ പദ്ധതി വിശദീകരിച്ചു.
 പ്രദേശത്തെ കർഷകർക്ക് വൈവിധ്യവിളകളും കാർഷിക രീതികളും പരിചയപ്പെടുത്തുക എന്ന ആനക്കര കൃഷിഭവന്റെ പ്രവർത്തനഭാഗമായാണ് വിയറ്റ്നാം സൂപ്പർ ഏർലി ത്തോട്ടം ആനക്കരയിൽ ആദ്യമായ് ഒരുങ്ങുന്നത്.