kodiyettam

ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ നാലിശ്ശേരി ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന് കൊടിയേറ്റത്തോടെ തുടക്കമായി. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ലളിതമായ ചടങ്ങുകളോടെയാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. ഇത്തവണ പൂരത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളും ദേശ പൂരങ്ങളും ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടക്കും. ഫെബ്രുവരി 3ന് വലിയാറാട്ടും, 4ന് പൂരവും ആഘോഷിക്കും.