
ചെർപ്പുളശ്ശേരി: കയിലിയാട് ചെറുമുളയങ്കാവിൽ കാളവേല, പൂര ഉത്സവത്തിന് കൊടിയേറി. കരടിക്കുന്ന് പറയ സമുദായം അനുവാദം കൊടുത്തതോടെയാണ് കൊടിയേറ്റ ചടങ്ങ് തുടങ്ങിയത്. തന്ത്രി ചേറമ്പറ്റ മന മണികണ്ഠൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റം. ഫെബ്രുവരി 17ന് കാളവേലയും 18ന് പൂരവും ആഘോഷിക്കും. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ വിപുലമായ ആഘോഷ പരിപാടികൾ ഒഴിവാക്കി ആചാരപരമായി ഉത്സവം നടത്തനാണ് തീരുമാനം. കൂനത്തറ വിശ്വനാഥ പുലവരുടെ നേതൃത്വത്തിൽ തോൽപ്പാവകൂത്തിനും ശനിയാഴ്ച തുടക്കമായി.