
കോങ്ങാട്: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പുതുശ്ശേരിയിൽ നിന്നും കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലടിക്കോട് സ്വദേശി മുഹമ്മദ് ബഷീറിൽ നിന്നുൾപ്പടെ പലരിൽ നിന്നായി 17 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വടകര ഏറാമല കൊട്ടാരത്ത് വീട്ടിൽ അഷറഫാണ് പിടിയിലായത്. തട്ടിപ്പ് നടത്തി മുങ്ങി നടന്ന പ്രതിയെ ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് പൊലീസ് പിടികൂടിയത്. കോഴിക്കോടും എറണാകുളത്തും സമാനമായ രീതിയിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു. മണ്ണാർക്കാട് ഡിവൈ.എസ്.പി കൃഷ്ണദാസിന്റെ നേതൃത്വത്തിൽ കല്ലടിക്കോട് എസ്.എച്ച്.ഒ ശശികുമാർ, എസ്.ഐ അബ്ദുൽ സത്താർ, എ.എസ്.ഐമാരായ ബഷീർ, ശരീഫ്, സി.പി.ഒ രാജി, ചന്ദ്രശേഖരൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.