cbi

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പട്ടികർവർഗ മോർച്ചയും ഗോത്ര അവകാശ സംരക്ഷണ സമിതിയും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് നാലു വർഷം കഴിഞ്ഞിട്ടും നീതി ലഭിച്ചില്ല എന്നത് ദുഃഖകരവും ആദിവാസി സമൂഹത്തോടുള്ള വഞ്ചനയുമാണ്. കേസ് നടത്തിപ്പിൽ സർക്കാരും പ്രതികളും ഒത്തുകളിക്കുകയാണ്. വിഷയത്തിൽ കേന്ദ്ര പട്ടികവർഗ കമ്മിഷനെ കാണും. മധുവിന്റെ കുടുംബത്തെയും കൂട്ടി ഗവർണറെ കാണാനും ആലോചനയിലുണ്ട്. കേസിൽ നടപടിയുണ്ടായില്ലെങ്കിൽ തുടർസമരങ്ങളുമായി മുന്നോട്ടുപോകും. നിലവിലെ സാഹചര്യത്തിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

വാർത്താസമ്മേളനത്തിൽ പട്ടികവർഗ മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പ്രമോദ് കുമാർ, ഗോത്ര അവകാശ സംരക്ഷണ സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി നരിക്കോടൻ സുശാന്ത് പങ്കെടുത്തു.