marriage

പാ​ല​ക്കാ​ട്:​ ​സ​മൂ​ഹ​ത്തി​ന് ​മാതൃകാ ​സ​ന്ദേ​ശ​വു​മാ​യി​ ​സ​ർ​വ്വോ​ദ​യ​ ​കേ​ന്ദ്രം​ ​ഡ​യ​റ​ക്ട​ർ​ ​പു​തു​ശേ​രി​ ​ശ്രീ​നി​വാ​സ​ന്റെ​യും​ ​ബി​ന്ദു​ ​ശ്രീ​നി​വാ​സ​ന്റെ​യും​ ​മ​ക​ൾ​ ​ഐ​ശ്വ​ര്യ​യു​ടെ​ ​വി​വാ​ഹം.​ ​വി​വാ​ഹം​ ​ക​ച്ച​വ​ട​മ​ല്ലെ​ന്നു​ള്ള​ ​സ​ന്ദേ​ശം​ ​ഉ​യ​ർ​ത്തി​യാ​യി​രു​ന്നു​ ​ച​ട​ങ്ങ്.​ ​പൂ​ജ​യും​ ​നി​റ​പ​റ​യും​ ​നി​ല​വി​ള​ക്കും​ ​ഒ​ന്നു​മി​ല്ലാ​തെ​ ​തു​ള​സി​മാ​ല​ ​ചാ​ർ​ത്തി​യാ​ണ് ​പ​ട്ടാ​മ്പി​ ​പ​രു​തൂ​ർ​ ​പു​ഴ​യ്ക്ക​ൽ​ ​ക​ള​ത്തി​ൽ​ ​പി.​കെ.​ ​ചെ​ല്ലു​ക്കു​ട്ടി​യു​ടെ​യും​ ​ഷീ​ല​യു​ടെ​യും​ ​മ​ക​ൻ​ ​ചി​ന്ദു​ ​മാ​ന​സു​മാ​യു​ള്ള​ ​വി​വാ​ഹം​ ​ന​ട​ന്ന​ത്.​ ​സ്ത്രീ​ധ​ന​വും​ ​ആ​ഭ​ര​ണ​വും​ ​വ​ധൂ​വ​ര​ൻ​മാ​രു​ടെ​ ​വീ​ട്ടു​കാ​ർ​ ​ഉ​പേ​ക്ഷി​ച്ചി​രു​ന്നു.​ ​ വി​വാ​ഹം​ ​ക​ച്ച​വ​ട​മ​ല്ലെ​ന്ന് ​പൊ​തു​ ​സ​മൂ​ഹ​ത്തെ​ ​ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ന് ​വേ​ണ്ടി​യാ​ണ് ​ഇ​ത്ത​ര​മൊ​രു​ ​വി​വാ​ഹം​ ​ന​ട​ത്തി​യ​തെ​ന്ന് ​ജൈ​വ​ ​ക​ർ​ഷ​ക​നും​ ​ഗാ​ന്ധി​മാ​ർ​ഗ്ഗ​ ​പ്ര​വ​ർ​ത്ത​ക​നു​മാ​യ​ ​പു​തു​ശ്ശേ​രി​ ​ശ്രീ​നി​വാ​സ​ൻ​ ​പ​റ​ഞ്ഞു.