
ചിറ്റൂർ: ശ്രീനാരായണ ധർമ്മ പരിഷത്ത് ചിറ്റൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി ദിനത്തിൽ പുഷ്പാർച്ചനയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.ചിറ്റൂർ പ്രതികരണവേദി ഓഫീസിൽ നടന്ന പരിപാടി ഗാന്ധി ദർശൻ ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സി. സജിത ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശ്രീനാരായണ ധർമ്മ പരിഷത്ത് ചിറ്റൂർ നിയോജക മണ്ഡലം പ്രസിഡണ്ട് എ. അച്യുതാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.പി. മധുസൂദനൻ, എ. ശെൽവൻ, എം. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.കെ. ബിജേഷ് സ്വാഗതവും, കെ. വിജയകുമാർ നന്ദിയും പറഞ്ഞു.