 
മണ്ണാർക്കാട്: ഈ വർഷത്തെ രാഷ്ട്രപതിയുടെ 'ജീവൻ രക്ഷാപഥക്' പുരസ്‌കാരത്തിന് അർഹനായ സി.ഐ.എസ്.എഫ് ജവാൻ പി.മുരളീധരന് നാടിന്റെ ആദരം. മണ്ണാർക്കാട് നഗരസഭ കൗൺസിലർ ടി.ആർ.സെബാസ്റ്റ്യൻ മുരളീധരനെ പൊന്നാടയണിയിച്ച് ആദരിച്ചു. മുരളീധരൻ മണ്ണാർക്കാട് ശിവൻകുന്ന് നിവാസിയാണ്. ദീർഘകാലം ഉത്തരേന്ത്യയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം സമീപ നാളുകളിലാണ് കോഴിക്കോട്ടേക്ക് സ്ഥലം മാറി എത്തിയത്. കേന്ദ്ര അഭ്യന്തര മന്ത്രിയിൽ നിന്നും 'ഉത്കൃഷ്ട സേവാമെഡലും' അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.