dcc

പാലക്കാട്: മഹാത്മാ ഗാന്ധിയുടെ എഴുപത്തിനാലാമത് രക്തസാക്ഷിത്വദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയ വിരുദ്ധ ദിനമായി ആചരിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.തങ്കപ്പന്റെ നേതൃത്വത്തിൽ ഡി.സി.സി ഓഫീസിൽ മഹാത്മാഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർചന നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ അംഗം മിനി ബാബു വർഗീയവിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നേതാക്കളായ പി.വി.രാജേഷ്, രാജേശ്വരി ജയപ്രകാശ്, പുത്തൂർ രാമകൃഷ്ണൻ, പി.എച്ച്. മുസ്തഫ എന്നിവർ പങ്കെടുത്തു.