gandhi

ചെർപ്പുളശ്ശേരി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ 75ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഇന്ദിരാഭവനിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം ബ്ലോക്ക് പ്രസിഡന്റ് പി.പി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വർഗീയ വിരുദ്ധ ദിനത്തോടനുബന്ധിച്ച് വർഗീയ വിരുദ്ധ പ്രതിജ്ഞയെടുത്തു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് എം.അബ്ദുൾ റഷീദ് അദ്ധ്യക്ഷത വഹിച്ചു. എം.ഗോവിന്ദൻ കുട്ടി, എ.രാമകൃഷ്ണൻ, പി.അക്ബർ അലി, ടി.എം.സലീം, എം.അനിൽകുമാർ, കെ.സുരേഷ്, ഷമീർ എന്നിവർ പങ്കെടുത്തു.