
നെന്മാറ: വനമേഖലയിൽ നിരീക്ഷണ കേന്ദ്രംമൊരുക്കി വനംവകുപ്പ്. നെല്ലിയാമ്പതി വനം റേഞ്ചിലെ കരിമ്പാറ മലമുകളിലാണ് വനംവകുപ്പ് കാട്ടുതീ നിരീക്ഷണത്തിനായി കുന്നിൻ മുകളിൽ നിരീക്ഷണ കേന്ദ്രംമൊരുക്കി വാച്ചറെ നിർത്തിയിരിക്കുന്നത്. കുന്നിൻമുകളിലെ ഈ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് നോക്കിയാൽ തെക്ക് പടിഞ്ഞാറ് ദിശയിലുള്ള ആലത്തൂർ വനം റേഞ്ചിൽ പെട്ട മംഗലംഡാം, കുഞ്ചിയാർപതി, വെള്ളാട്ടിരി, ചൂരൂപാറ, ഓടന്തോട്, കരിങ്കയം എന്നിവിടങ്ങളും നെല്ലിയാാമ്പതി റേഞ്ചിലെ അയിലമുടി, കൽച്ചാടി, ഒലിപ്പാറ, പൂഞ്ചേരി, ചെള്ളിക്കയം തുടങ്ങി വിദൂര ഭാഗങ്ങളിലെ വിശാലമായ കുന്നിൻ പ്രദേശങ്ങളിൽ പകൽസമയങ്ങളിൽ തീ പിടുത്തമുണ്ടായാൽ ഭാഗമായി പുക ഉയരുന്നതോ രാത്രി സമയങ്ങളിൽ തീ ഉയരുന്നതോ കാണാൻ സാധിക്കും.
വന മേഖല നിരീക്ഷിക്കുന്നതിനും വിവരം അറിയിക്കാനും വിളിച്ച് അറിയിക്കാനുമായി ഒരു ഫയർ വാച്ചറുടെ സേവനവും വനംവകുപ്പ് ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. സമാനമായി മംഗലം ഡാം ചൂരുപാറ റോഡിലെ കരിങ്കകയത്തും മുൻവർഷങ്ങളിൽ നിരീക്ഷണ മേട ഒരുക്കിയിരുന്നു.