accident

പട്ടാമ്പി: പള്ളിപ്പുറം റോഡിൽ പെരുമുടിയൂർ പുതിയ ഗേറ്റ് സെന്ററിൽ ഇന്നലെ വൈകുന്നേരം കാർ നിയന്ത്രണംവിട്ട് വഴിയോര കച്ചവട ഷെഡിലേക്ക് ഇടിച്ചുകയറി കച്ചവടക്കാരനും സാധനങ്ങൾ വാങ്ങാനെത്തിയ സ്ത്രീയും കുട്ടിയും ഉൾപ്പെടെ ആറുപേർക്ക് ഗുരുതര പരിക്കേറ്റു .

പ്രദേശത്ത് പൊരിയും പലഹാരങ്ങളും വിൽപ്പന നടത്തുന്ന വഴിയോര കച്ചവട ഷെഡിലേക്കാണ് മാരുതി സ്വിഫ്റ്റ് കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കട പൂർണമായും തകർന്നു. പരിക്കേറ്റവരെ പട്ടാമ്പിയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പട്ടാമ്പിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. കാറിലെ യാത്രക്കാർക്ക് പരിക്കുകളില്ല. കാർ ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.