
വടക്കഞ്ചേരി: കാറിൽ കടത്താൻ ശ്രമിച്ച 31 ലിറ്റർ വിദേശമദ്യം വടക്കഞ്ചേരി പൊലീസ് പിടികൂടി. മുടപ്പല്ലൂർ ചെല്ലുപടി റോഡിൽ ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. വടക്കഞ്ചേരി എസ്.ഐ കെ.വി സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുകയായിരുന്നു. മദ്യം കൊണ്ടുവന്ന വാഹനം പരിശോധനയ്ക്കായി നിർത്തിയപ്പോൾ ഡ്രൈവർ ഇറങ്ങി ഓടി. തുടർന്ന് നോക്കിയപ്പോഴാണ് അര ലിറ്ററിന്റെ 62 കുപ്പി മദ്യം കണ്ടത്. വാഹനവും മദ്യവും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.