അടൂർ: പഴകുളം കെ.വി യു.പി സ്കൂളിൽ എന്റെ കൗമുദി പദ്ധതി പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഷെരീഫ് ഫൗണ്ടേഷൻ ചെയർമാൻ എൻ. ഷെരീഫ് പത്രം കൈമാറി. പി.ടി.എ പ്രസിഡന്റ് എസ്. ആർ. സന്തോഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർ എസ്. അനിൽകുമാർ പദ്ധതി വിശദീകരിച്ചു. എക്സിക്യൂട്ടീവ് സുനിൽ കൊടുമൺ, അദ്ധ്യാപകരായ ലക്ഷ്മിരാജ്, കെ.എസ്.ജയരാജ്, വി.എസ് വന്ദന എന്നിവർ സംസാരിച്ചു. 25 വർഷമായി ചാരുംമൂട് കേന്ദ്രമായി വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഷെരീഫ് ഫൗണ്ടേഷൻ. ചാരുംമൂട് ചുനക്കര തെക്കുംമുറിയിൽ വാലുപറമ്പിൽ സലിംഭവനിൽ എൻ.നാഗൂർ റാവുത്തരുടെയും പി.കുഞ്ഞുമുത്തിന്റെയും സ്മരണാർത്ഥമാണ് ഷെരീഫ് ഫൗണ്ടേഷൻ കേരളകൗമുദി പത്രം സ്പോൺസർ ചെയ്തത്.