camp

കലഞ്ഞൂർ: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി സമ്പൂർണ ആരോഗ്യം എന്ന വിഷയത്തിൽ കലഞ്ഞൂർ ഗവ.ഹൈസ്‌കൂൾ യൂണിറ്റ് ക്യാമ്പ് കൂടൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ജി. പുഷ്പകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡന്റ് എൻ.രാജേഷ്, പ്രിൻസിപ്പൽമാരായ എം.സക്കീന, എസ്.ലാലി, പ്രഥമാദ്ധ്യാപിക ടി.നിർമല, മാതൃസമിതി പ്രസിഡന്റ് ഷീലാവിജയൻ, സി.പി.ഒമാരായ ഫിലിപ്പ് ജോർജ്, കെ.ആർ.ശ്രീവിദ്യ, ജിഷാ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ ഡോ.അനൂപ് മുരളീധരൻ, ബിജു അർജുൻ എന്നിവർ ക്ലാസ് നയിച്ചു.