congress
യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : സംസ്ഥാനത്തെ ക്രമസമാധാന വീഴ്ചകളിൽ ആഭ്യന്തര വകുപ്പ് മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല പൊലീസ് സ്റ്റേഷന് മുമ്പിൽ ആഭ്യന്തര വകുപ്പിന്റെ പ്രതീകാത്മക നോക്കുകുത്തി സ്ഥാപിച്ചു. പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല, ജനറൽ സെക്രട്ടറിമാരായ അഖിൽ ഓമനക്കുട്ടൻ, ജിജോ ചെറിയാൻ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ്‌ ടോമിൻ ഇട്ടി, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌മാരായ കെ. പി.രഘുകുമാർ, രതീഷ് പാലിയിൽ, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ ഭാരവാഹികളായ ജിബിൻ കാലായിൽ, ജോജോ മഞ്ഞാടി, രഞ്ജിത് പൊന്നപ്പൻ, ബ്ലസ്സൻ പി കുര്യൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മാരായ സാന്റോ, ആശിഷ് ഇളകുറ്റൂർ, ജെറിൻ, അജ്മൽ, അശോകൻ എന്നിവർ പ്രസംഗിച്ചു.