 
പന്തളം:പന്തളം എൻ.എസ്.എസ് യൂണിയന്റെ പരിധിയിലുള്ള കരയോഗങ്ങളിലെ ബാലസമാജം ഭാരവാഹികളുടെ യൂണിയൻ തലസമ്മേളനം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എ.കെ.വിജയൻ, പി.എൻ.രാമകൃഷ്ണപിള്ള, ആർ.സോമൻ ഉണ്ണിത്താൻ, എൻ. ഡി. നാരായണപിള്ള, കെ.ശ്രീധരൻ പിള്ള , യൂണിയൻ സെക്രട്ടറി കെ.കെ.പത്മകുമാർ, വിപിൻ എന്നിവർ പ്രസംഗിച്ചു. ബാലസമാജം യൂണിയൻ ഭാരവാഹികളായി അനന്തു.എ (പ്രസിഡന്റ്), മേഘ മുരളി (വൈസ് പ്രസിഡന്റ് ), മാളവിക (സെക്രട്ടറി), അഭിജിത്ത് (ജോയിന്റ് സെക്രട്ടറി), അഭിരാം (ട്രഷറർ), പാർവതി സന്തോഷ്, ലാൽ കൃഷ്ണൻ, അശ്വിൻ എ, ദേവ് കൃഷ്ണ, സൂരജ്, മിഥില, ദേവനന്ദ, വിഷ്ണുമായ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.