പത്തനംതിട്ട : പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുകയോ, മാലിന്യം കത്തിക്കുകയോ ചെയ്താൽ സർക്കാർ ഉത്തരവു പ്രകാരമുള്ള പിഴ ഈടാക്കുമെന്ന് ഓമല്ലൂർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.പൊതുസ്ഥലങ്ങൾ, ചന്ത, ജലാശയങ്ങൾ, നീരുറവകൾ എന്നിവിടങ്ങളിൽ യാതൊരുവിധ മാലിന്യങ്ങളും നിക്ഷേപിക്കാൻ പാടില്ല. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കണം. അജൈവ മാലിന്യ ശേഖരണത്തിന് ഹരിതകർമ്മ സേനയുടെ സേവനം പ്രയോജനപ്പെടുത്തണം.