പത്തനംതിട്ട: ദേശീയ സീനിയർ സോഫ്റ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ ചാമ്പ്യൻമാരായി. പഞ്ചാബിനെ 3-0ന് കീഴടക്കിയാണ് കിരീടം നേടിയത്. ടീം ക്യാപ്റ്റൻ രേഷ്മ, വൈസ് ക്യാപ്റ്റൻ രഹ്ന, സ്റ്റെഫി സജി, അഭയ സൂര്യദാസ്, ഗോപിക നാരായണൻ തുടങ്ങിയവർ ജില്ലാ സോഫ്റ്റ് ബാൾ അസോസിയേഷൻ താരങ്ങളാണ്.