തെങ്ങമം : പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സ്മാരകങ്ങളുടെയും, പുരാവസ്തുക്കളുടെയും സംരക്ഷണത്തിനും , കാണികൾക്ക് വഴി കാട്ടികൾ സ്ഥാപിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. യോഗം ജില്ലാ പഞ്ചായത്തംഗം സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പൈതൃക സംരക്ഷണ സമിതി പ്രസിഡന്റ് രാജേഷ് അദ്ധ്യക്ഷ വഹിച്ചു. ചടങ്ങിൽ വായനാ ദിനാചരണത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സര വിജയികൾക്ക് സമ്മാന വിതരണം കടമ്പനാട് പഞ്ചായത്തംഗം മാനപ്പളളി മോഹനൻ നിർവഹിച്ചു.