 
തിരുവല്ല: സമന്വയ മതസൗഹൃദ വേദി ക്രിസ്‌മസ് - പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സ്നേഹസംഗമം നടത്തി. കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. എം.സലിം അദ്ധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തായെ ആദരിച്ചു. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത, സ്വാമി നിർവിണാനന്ദ, ഇമാം കെ.ജെ.സലിം സഖാഫി, ആന്റോ ആന്റണി എം.പി, പ്രൊഫ.പി.ജെ.കുര്യൻ, ബിന്ദു ജയകുമാർ, ഫാ.സിജോ പന്തപ്പള്ളിൽ, ഫാ.ജോസ് കല്ലുമാലിക്കൽ,ഫാ.തോമസ് പരിയാരത്ത്, റവ.കെ.ഇ.ഗീവർഗീസ്, കെ.ആർ.പ്രതാപചന്ദ്ര വർമ, ആർ.സനൽകുമാർ, ആർ.ജയകുമാർ, ഷാജി തിരുവല്ല, മാത്യൂസ് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.