02-ecumenical
മാർത്തോമ സഭ സീനിയർ വൈദികൻ റവ.കെ. എ.ജോഷ്വയുടെ അധ്യക്ഷതയിൽ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പൊളിറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോക്ടർ ജോർജ്.കെ. അലക്‌സ് എക്യുമെനിക്കൽ സംഗമം ഉദ്ഘാടനം ചെയ്യുന്നു

കോന്നി: പൂങ്കാവ് സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഫെലോഷിപ്പ് 2021 എന്നപേരിൽ എക്യൂമെനിക്കൽ സംഗമം നടത്തി. മാർത്തോമ സഭ സീനിയർ വൈദികൻ റവ.കെ.എ.ജോഷ്വയുടെ അദ്ധ്യക്ഷതയിൽ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പൊളിറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോക്ടർ ജോർജ്.കെ.അലക്‌സ് സംഗമം ഉദ്ഘാടനം ചെയ്തു. സഹോദരി സഭകളുടെ പ്രതിനിധികളായി മല്ലശേരി എക്യൂമെനിക്കൽ ക്രിസ്ത്യൻ അസോസിയേഷൻ പ്രസിഡന്റ് റവ.ഫാദർ റോയ് എം.ജോയി, റവ.ഫാദർ ഡേവിസ് പി.തങ്കച്ചൻ, റവ.ഷാനു വി.എബ്രഹാം, ഇടവക വികാരി റവ. ഡോക്ടർ സിജോ ജെയിംസ് ചരുവ പറമ്പിൽ, ഡോക്ടർ റോയ്‌സ് മല്ലശ്ശേരി, ഡോക്ടർ സജി പ്ലാക്കൽ, പി.വി.ജോസഫ് പേരങ്ങാട്ട്, റെജി നെല്ലിവിള യിൽ,എം.ജി യോഹന്നാൻ, ജനറൽ കൺവീനർ അജി ദാനിയേൽ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ മല്ലശ്ശേരി എക്യൂമെനിക്കൽ ക്രിസ്ത്യൻ അസോസിയേഷൻ ഏർപ്പെടുത്തിയ ഉപഹാരം ഇടവകക്കു സമർപ്പിച്ചു. സഹോദരി സഭകളിൽ നിന്നുള്ള എല്ലാ വൈദികരും, അത്മായ പ്രതിനിധികളും സംഗമത്തിൽ പങ്കെടുത്തു.