
പത്തനംതിട്ട : കേരളാ കോൺഗ്രസ് (ബി ) റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 3 ന് വെച്ചൂച്ചിറ പരുവയിൽ പാർട്ടി ചെയർമാൻ കെ.ബി ഗണേഷ്‌കുമാർ എം.എൽ.എയ്ക്ക് സ്വീകരണം നൽകും. കേരളാ മുന്നാക്ക ക്ഷേമ വികസന കോർപറേഷൻ ചെയർമാൻ കെ. ജി. പ്രേംജിത്തിനെ ആദരിക്കും. കേരളാ കോൺഗ്രസ് നേതാവ് എ.എം.ജോസഫ് അന്ധ്യാംകുളം അനുസ്മരണവും നടത്തും.
പാർട്ടി ജില്ലാ പ്രസിഡന്റ് പി. കെ. ജേക്കബ് അദ്ധ്യക്ഷത വഹിക്കും. മുൻ എം. എൽ.എ രാജു ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ സി.പി.എം റാന്നി ഏരിയ കമ്മിറ്റി സെക്രട്ടറി പി. ആർ. പ്രസാദ്, എൽ.ഡി.എഫ് കൺവീനർ എം. പി. വിദ്യാദരൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി.കെ. ജേക്കബ് അറിയിച്ചു.