02-forensic-1
പന്തളം മങ്ങാരം ആനക്കുഴിയിൽ കത്തി നശിച്ച മരുതി കാർ ഫോറൻസിക് വിദഗ്ധർ പരിശോധിക്കുന്നു.

പന്തളം: വഴിയരികിൽ നിറുത്തിയിട്ടിരുന്ന മാരുതി കാർ കത്തിനശിച്ചു. പന്തളം തെക്കേക്കര കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരൻ പന്തളം മങ്ങാരം ആനക്കുഴി കരിങ്ങാട്ടിൽ പുത്തൻവീട്ടിൽ എബി ജെയിംസിന്റെ മാരുതി 800 കാറാണ് ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ കത്തിയ നിലയിൽ കണ്ടെത്തിയത് . എബി ജെയിംസിന്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു കാർ. കത്തുന്നത് കണ്ട് അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. അടൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും കാർ കത്തിനശിച്ചിരുന്നു. പത്തനംതിട്ടയിൽ നിന്നെത്തിയ ഫോറൻസിക് വിദഗ്ദ്ധരായ വി. ആർ.സിബി, ബീന .ആർ .നായർ എന്നിവടങ്ങുന്ന സംഘം കാർ പരിശോധിച്ചു. പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാർ സംഭവസ്ഥലം സന്ദർശിച്ചു പുതുവത്സരദിനത്തിൽ രാത്രിയിൽ പടക്കം പൊട്ടിക്കലും മറ്റും നടന്നിരുന്നതായി നാട്ടുകാർ പറഞ്ഞു.പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു.