admission

ഇലവുംതിട്ട : മെഴുവേലി ഗവ.വനിത ഐ.ടി.ഐയി​ൽ എൻ.സി.വി.ടി സ്‌കീം പ്രകാരം ആരംഭിച്ച ഫാഷൻ ഡിസൈൻ ടെക്‌നോളജി (ഒരു വർഷം) ട്രേഡിൽ ഒഴിവുളള രണ്ട് സീറ്റുകളിലേക്ക് ഈ മാസം മൂന്നു മുതൽ 14 വരെ സ്‌പോട്ട് അഡ്മിഷൻ നടത്തും. അപേക്ഷകർ എസ്.എസ്.എൽ.സി വിജയിച്ച സർട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവ സഹിതം മെഴുവേലി​ വനിതാ ഗവ.ഐ.ടി.ഐയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ : 0468 2259952, 9446113670, 9447139847.