അടൂർ : ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാമ്പിന്റെ സമാപനസമ്മേളനം ഡെപ്യൂട്ടിസ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സജിവറുഗ്ഗീസ്, സ്റ്റാഫ് സെക്രട്ടറി പി.ആർ.ഗിരീഷ്, പ്രോഗ്രാം ഓഫീസർ പി.സുധാകുമാരി, കണിമോൾ, സുതീഷ്ണ ബി.കെ, ബിനോയി സ്കറിയ, ഫെലിക്സ് ലൂർദ്സ്വാമി, സനൂജ, അജിത, എൻ.എസ്.എസ് വോളന്റിയർ ലീഡർമാരായ ഹേമന്ദ് എച്ച് .ആർ, പവിത്ര.എസ് തുടങ്ങിയവർ പ്രസംഗിച്ചു.