ചെങ്ങന്നൂർ: ശബരിമലയുടെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂരിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് സർവീസ് വെട്ടിക്കുറച്ചത് ദുരുദ്ദേശപരമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ആരോപിച്ചു.
തീർത്ഥാടകരോട് ചെങ്ങന്നൂരിലെ ജനപ്രതിനിധിയായ മന്ത്രി നിരന്തരമായി വെച്ചു പുലർത്തുന്ന അവഗണനയുടെ ഭാഗമാണിത്. വർഷങ്ങളായി ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിച്ചേരുന്ന ചെങ്ങന്നൂരിൽ മണിക്കൂറുകളോളം തീർത്ഥാടകർ ബസ് കാത്ത് വലയേണ്ടി വരുന്നത് ന്യായീകരിക്കാനാവില്ലന്നും ശബരിമല പാതയിലുള്ള പുത്തൻകാവ് കലുങ്ക് പൊളിച്ചിട്ടിട്ട് മണ്ഡലകാലം കഴിയാറായിട്ടും പൂർത്തീകരിക്കാതിരിക്കുന്നതും തീർത്ഥാടകരോടുള്ള അവഗണനയുടെ ഭാഗമാണ്. തീർത്ഥാടകർക്ക് സുഗമമായ യാത്രാ സൗകര്യം ഉടൻ ഒരുക്കണമെന്നും എം.വി ഗോപകുമാർ ആവശ്യപ്പെട്ടു.