ചെങ്ങന്നൂർ: കോടുകുളഞ്ഞികരോട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും കാവടിയാട്ട മഹോത്സവവും 6 മുതൽ 13 വരെ നടക്കും. യജ്ഞാചാര്യൻ വെൺമണി ഗോപിനാഥപിള്ള, യജ്ഞ ഹോതാവ് സരേഷ് ശർമ്മ ചെറുകുന്നം, യജ്ഞ പൗരാണികർ പയ്യലക്കാവ് ബാബു, ഏവൂർ ശശികുമാർ, വിശ്വനാഥപിള്ള കോടുകുളഞ്ഞി എന്നിവരാണ്. 13ന് രാവിലെ 8 ന് കാവടി ഘോഷയാത്ര ശബരിയാട് ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 12.30 ന് കാവടി അഭിഷേകം. 1ന് നവകം എന്നിവയുണ്ടാകും.