ചെങ്ങന്നൂർ: പ്രളയബാധിത പ്രദേശമായ പുന്തല താഴത്ത് ദേശീയ സേവാഭാരതി മുൻകരുതൽ എന്ന നിലയിൽ വളളം എത്തിച്ചു. സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. വെണ്മണിപഞ്ചായത്ത് ഒൻപതാം വാർഡ് അംഗം സൂര്യ അരുൺ അദ്ധ്യക്ഷത വഹിച്ചു. എട്ടാം വാർഡ് മെമ്പർ മനോജ് മുരളി, സേവാഭാരതി പഞ്ചായത്ത് കമ്മിറ്റി അദ്ധ്യക്ഷൻ പി.വി കരുണാകരകുറുപ്പ്, സോമൻ പിള്ള, പുരുഷോത്തമൻ കെ.വി, ഉദയൻ മുഞ്ഞനാട്ട് എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികളായ ഉമാദേവി, രാധമ്മ ടീച്ചർ, മനോഹരൻ മണക്കാല സേവാഭാരതി ജില്ല സെക്രട്ടറി ശ്രീക്കുട്ടൻ എന്നിവർ പങ്കെടുത്തു.