 
കൊടുമൺ: എം.പി ഫണ്ടിൽ നിന്ന് രണ്ടര ലക്ഷം രൂപ ഉപയോഗിച്ച് ഒറ്റത്തേക്ക് ജംഗ്ഷനിൽ നിർമ്മിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.ആർ ജിതേഷ് കുമാർ, രേവമ്മ വിജയൻ, സഹദേവൻ ഉണ്ണിത്താൻ, ഇ.എ ജോയ്, മിഥിൻ അങ്ങാടിക്കൽ, അനിൽ ഒറ്റത്തേക്ക്, ജോൺസൺ താന്നിവിളയിൽ, സജി ഒറ്റത്തേക്ക് എന്നിവർ സംസാരിച്ചു.