തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ കിഴക്കൻ മേഖലയിലെ ശാഖയോഗങ്ങളുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ കമ്മിറ്റി അംഗങ്ങൾ, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, സൈബർസേന, കുമാരിസംഘം ശാഖാ ഭാരവാഹികളുടെ യോഗം ഇന്ന് ഉച്ചയ്ക്ക്ശേഷം രണ്ടിന് ആഞ്ഞിലിത്താനം 784-ാം ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. 13-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ, ശ്രീനാരായണ കലോത്സവം, ശാഖാ അംഗങ്ങൾക്കായുള്ള കലണ്ടറിന്റെ പ്രകാശനവും ചടങ്ങിനോട് അനുബന്ധിച്ച് നടക്കും. പടിഞ്ഞാറൻ മേഖല നേതൃത്വയോഗം 9ന് ഉച്ചയ്ക്ക്ശേഷം രണ്ടിന് പെരിങ്ങര 594-ാംഗുരുവാണീശ്വരം ശാഖാ ഓഡിറ്റോറിയത്തിലും നടക്കുമെന്ന് യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ അറിയിച്ചു.