ചെന്നീർക്കര: ചെന്നീർക്കര പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് തോമസ് ഉദ്ഘാടനം ചെയ്തു. മികച്ച സേവനം നടത്തിയ നല്ലാനിക്കുന്ന് കുടുംബാരോഗ്യകേന്ദ്രത്തിനും നേതൃത്വം നൽകിയ മെഡിക്കൽ ഓഫീസർ ഡോക്ടർ.ജിനു.ജി തോമസിന് പൊന്നാടയും മൊമെന്റോയും നൽകി. ഡോക്ടർമാരായ പാർവതി ജി.നായർ, ആരതി ആർ,ഉമ എസ്.കുറുപ്പ് ,പ്രശോബ് ഇനോസ്, നിഷ എൽ.ആർ,ഹെൽത്ത് ഇൻസ്പെക്ടഴ്സ്, നേഴ്സസ്, ആശാ പ്രവർത്തകർ പഞ്ചായത്തിലെ ആയുർവേദ, ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസേഴ്സ്, എന്നിവരെയാണ് ആദരിച്ചത്. ആരോഗ്യ- സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.രാമചന്ദ്രൻ നായർ,റൂബി ജോൺ,മെമ്പറുംമാരായ കെ.ആർ.ശ്രീകുമാർ,അന്നമ്മ ജിജി, ലീല കേശവൻ, ബിന്ദു ടി.യാക്കോ, മഞ്ജുഷ.എൽ, രാജേഷ് കുമാർ ജി.സജി ജോൺ, പഞ്ചായത്ത് സെക്രട്ടറി റീന ജോൺ, സതീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.േ