02-thyckavu-nss-camp
തൈക്കാവ് സ്കൂളിലെ എൻ. എസ്. എസ്. ക്യാമ്പിൽ പങ്കെടുത്തവർ

പത്തനംതിട്ട: നാഷണൽ സർവീസ് സ്‌കീം പത്തനംതിട്ട തൈക്കാവ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സപ്തദിന ക്യാമ്പ് 'അതിജീവനം 2021 ൽ പങ്കെടുത്ത എൻ.എസ്.എസ്. വോളന്റിയേഴ്‌സ് വിദ്യാലയ ഭിത്തികളിൽ വരച്ച ചിത്രങ്ങളുടെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷമീർ എസ്.നിർവഹിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കവിത എസിന്റെ നേതൃത്വത്തിൽ വോളന്റിയേഴ്‌സ് നാലു ദിവസം കൊണ്ടാണ് കൊവിഡ് കാലഘട്ടത്തിൽ തണൽ ഒരുക്കിയവർക്ക് ആദര സൂചകമായി ഈ വർണവസന്തം അണിയിച്ചൊരുക്കിയത്.