മല്ലപ്പള്ളി: മല്ലപ്പള്ളി പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.താലൂക്ക് ആസ്ഥാനമായ മല്ലപ്പള്ളിയിൽ ടൗൺ ഹാൾ നിർമ്മിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.ബസ് സ്റ്റാൻഡിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന് മുകളിലെ നിലയിലാണ് പണിയുക. വെള്ളപ്പൊക്കം മല്ലപ്പള്ളി മേഖലയെ സ്ഥിരമായി ബാധിക്കുന്നതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി ഫൈബർ ബോട്ടും ഡീസൽ മോട്ടോറും വാങ്ങുമെന്നും പ്രസിഡന്റ് അറിയിച്ചു. ക്ലബ് പ്രസിഡന്റ് കെ.സതീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ എം.ടി.ജെയിംസ് ജില്ലാ ജോയിന്റ് ആർ.ടി.ഒ.എം.ജി.മനോജ് , ഇൻസ്‌പെക്ടർ ജി.സന്തോഷ് കുമാർ, താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ശ്രീനിഷ്. പി.ജോയ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഷിനു കുര്യൻ, അനീഷ് ചുങ്കപ്പാറ, ടി.ഐ.സലിം,എസ്.മനോജ്, കീഴ്വായ്പൂര് ശിവരാജൻ നായർ, ജോസി ഇലഞ്ഞിപ്പുറം, വി.ജി.പ്രമോദ്, ഇല്യാസ് വായ്പൂര്, രാജീവ് ഫൈനാർട്സ്, എൻ.കെ.സുഭാഷ്‌ലാൽ, എം.സി.സിബി, കൊച്ചുമോൻ, രാജീവ് കെ. നായർ,എം.ആർ.മഹേഷ് എന്നിവർ പ്രസംഗിച്ചു.