മല്ലപ്പള്ളി: എസ്.എൻ.ഡി.പി യോഗം എഴുമറ്റൂർ 1156 -ാം നമ്പർ ശാഖയിലെ വനിതാ സംഘത്തിന്റെ വാർഷികവും ഭരണ സമിതി തിരഞ്ഞെടുപ്പും ഇന്ന് 11 ന് ശാഖാ ഒാഡിറ്റോറിയത്തിൽ നടക്കും. തിരുവല്ല യൂണിയൻ വനിതാസംഘം സെക്രട്ടറി സുധാഭായി അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമാ ശശികുമാർ ഉദ്ഘാടനം ചെയ്യും. യോഗം ഇൻപെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ സംഘടനാ സന്ദേശം നൽകും. ശാഖാ പ്രസിഡന്റ് സന്തോഷ് സായി, വൈസ് പ്രസിഡന്റ് സനോജ് ,സെകട്ടറി പ്രതീഷ് കെ .ആർ , യൂണിയൻ കമ്മിറ്റിയഗം ജയൻ ഇ. ജി എന്നിവർ പ്രസംഗിക്കും. യൂണിറ്റ് വനിതാ സംഘം സെക്രട്ടറി അനിതാ പ്രതീഷ് സ്വാഗതവും പ്രസിഡന്റ് സുമംഗലാ പ്രകാശ് നന്ദിയും പറയും. തുടർന്ന് ആദ്യഫല ലേലം നടക്കും.