ചിറ്റാർ: വി.കെ.എൽ ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ഡോ.വർഗീസ് കുര്യൻ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കാൻസർ, കിഡ്നി രോഗികൾക്കുള്ള ധനസഹായവിതരണം ചിറ്റാറിൽ നടന്ന ചടങ്ങിൽ ഡോ.വർഗീസ് കുര്യൻ നിർവഹിച്ചു. ചടങ്ങിൽ 395 രോഗികൾക്ക് ധനസഹായം വിതരണം ചെയ്തു. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി.ഈശോ, ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കൽ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് അംഗങ്ങളായ ലിസി കുര്യൻ, ജീവൻ വർഗീസ് കുര്യൻ, സോണി റോഷ്, വിശാഖ് വർഗീസ് കുര്യൻ, കുഞ്ഞുമോൻ കണികുന്നത്ത് എന്നിവർ സന്നിഹിതരായിരുന്നു.