കോഴഞ്ചേരി : മേലുകര പാറയ്ക്കൽ കടവിൽ കുളിക്കാനിറങ്ങിയ അതിഥി തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇന്നലെ ഉച്ചയ്ക്ക് 2 നായിരുന്നു സംഭവം. എഴുമറ്റൂർ ചുഴനയിൽ മാർബിൾ ജോലി ചെയ്യുന്ന രാജസ്ഥാൻ സ്വദേശി നരേന്ദ്രൻ(23) നെയാണ് കാണാതായത്. കോഴഞ്ചേരിയിൽ നാട്ടുകാരോടൊപ്പം സമയം ചെലവഴിക്കാൻ എത്തിയതായിരുന്നു ഇയാൾ. സുഹൃത്തുക്കൾക്കൊപ്പം പാറയ്ക്കൽ കടവിലെത്തിയ നരേന്ദ്രൻ നദിയിലെ ചുഴിയുളള കടവിൽ കുളിക്കാനിറങ്ങിയതാണ്. ഫയർഫോഴ്സ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.