vellakett
കോന്നി സെൻട്രൽ ജംഗ്ഷനിലെ വെള്ളക്കെട്ട്

കോന്നി: സെൻട്രൽ ജംഗ്ഷനിലെ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്കും, വാഹനയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതാവികസനവുമായി ബന്ധപ്പെട്ട് റോഡിൽ കുഴിയെടുത്തപ്പോൾ പൈപ്പുകൾ പൊട്ടിയതാണ് വെള്ളക്കെട്ടിന് കാരണം. ഇവിടെ നേരത്തെ റോഡ് പൊട്ടിപ്പൊളിഞ്ഞു കുഴികൾ രൂപപ്പെട്ടിരുന്നു ഈ കുഴികളിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. വാഹനങ്ങൾ കുഴികളിറങ്ങി കടന്നു പോകുമ്പോൾ സമീപത്തെ വ്യാപാരസ്ഥാപങ്ങളിലേക്കും, കാൽ നടയാത്രക്കാരുടെ ദേഹത്തേക്കും ചെളിവെള്ളം തെറിക്കുകയാണ്. സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്കും, ശബരിമല തീർത്ഥാടകർക്കായി സ്ഥാപിച്ചിരിക്കുന്ന പൊലീസ് ഔട്ട് പോസ്റ്റിൽ ജോലിചെയ്യുന്ന പൊലീസുകാർക്കും ഇത് ബുദ്ധിമുട്ടായി മാറുകയാണ്. ഒരു മാസത്തിലേറെയായി റോഡിലൂടെ പൈപ്പുവെളളം പൊട്ടിയൊഴുകാൻ തുടങ്ങിയിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചിട്ടില്ലന്നാണ് നാട്ടുകാരുടെ പരാതി.