
പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിന്റെ ഹരിത കർമ്മസേന, മാലിന്യ മുക്ത പ്രമാടം പദ്ധതിയുടെ ഭാഗമായി ജനകീയ ക്യാമ്പയിനും ഹരിത റാലിയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി സി. ബാബു അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.മോഹനൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജിസജി, ശ്രീകലനായർ , ജി.ഹരികൃഷ്ണൻ, ആനന്ദവല്ലിയമ്മ, എം.കെ.മനോജ്, മിനിറെജി, പ്രസീതാരഘു, നിഷാമനോജ്, തങ്കമണി, വാഴവിള അച്ച്യുതൻനായർ എന്നിവർ പ്രസംഗിച്ചു.