 
കലഞ്ഞൂർ: കൊവിഡാനന്തര വായനയ്ക്ക് അവസരമൊരുക്കി ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. ജില്ലയിലെ ഏറ്റവും വലിയ സർക്കാർ വിദ്യാലയത്തിൽ എൽ.പി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തക കൂടൊരുക്കിയാണ് സപ്തദിന ക്യാമ്പിന് സമാപനം കുറിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് ടിവി പുഷ്പവല്ലി പുസ്തകക്കൂട് സമർപ്പണം നിർവഹിച്ചു. ക്യാമ്പ് സമാപന സമ്മേളനം അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് എസ്.രാജേഷിന്റ അദ്ധ്യക്ഷതയിൽ പ്രോഗ്രാം ഓഫീസർ ഒ.അജിത, ഷാൻ ഹുസൈൻ, ഷീലാ വിജയൻ,സതീഷ് കുമാർ, ഫിലിപ്പ് ജോർജ്, ജിമ്മി ജോർജ്, മാസ്റ്റർ ദിലു ടി.കാർതിക് എന്നിവർ പ്രസംഗിച്ചു.