 
പത്തനംതിട്ട : റിട്ട.പ്രൊഫസർ അഴൂർ പുതിയെടത്തില്ലം ടി.ജി.സുബ്രഹ്മണ്യൻപോറ്റി (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ആദ്യകാല അദ്ധ്യാപകനും ഗണിത വിഭാഗത്തിന്റെ തലവനും ആയിരുന്നു. ഭാര്യ : ദേവകി അന്തർജ്ജനം. മക്കൾ : ജാതവേദൻ നമ്പൂതിരി, സുചിത്ര, സുപ്രിയ. മരുമക്കൾ : സുഷമ, കൃഷ്ണകുമാർ, ജോജോ. സഹോദരങ്ങൾ : പ്രൊഫ. ഭാർഗവി അന്തർജ്ജനം, ഡോ. ഉമാദേവി അന്തർജ്ജനം, നാരായണൻ നമ്പൂതിരി, ജാതവേദൻ നമ്പൂതിരി.