03-nss-pdm
എൻ.എ​സ്.എസ് പന്തളം യൂണിയന്റെ മന്നം ജയന്തി ആഘോഷം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെ​യ്യുന്നു

പന്തളം: മന്നത്ത് പത്മനാഭന്റെ 145​-ാമത് മന്നം ജയന്തി പന്തളം എൻ.എസ്.എസ്. താലൂക്ക് യൂണിയൻ സമുചിതമായി ആഘോഷിച്ചു. യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് മെമ്പറുമായ പന്തളം ശിവൻകുട്ടി ഭദ്രദീപം തെളിയിച്ചു. ഈശ്വര പ്രാർത്ഥന ആചാര്യ അനുസ്മരണം ഛായാ ചിത്രത്തിൽ പുഷ്പാർച്ചന ഭക്തിഗാനാലാപനം, സമൂഹപ്രാർത്ഥന എന്നിവ നടത്തി. യൂണിയൻ കമ്മിറ്റി അംഗങ്ങളായ അഡ്വ.ആർ ഗോപാലകൃഷ്ണപിള്ള, എ.കെ.വിജയൻ, ആർ.സോമൻ ഉണ്ണിത്താൻ, അഡ്വ.പി.എൻ. രാമകൃഷ്ണപിള്ള, ജയചന്ദ്രൻ പിള്ള, തോപ്പിൽ കൃഷ്ണക്കുറുപ്പ്, മോഹനൻ പിള്ള,വിജയ കുറുപ്പ്, രാജേന്ദ്രൻ ഉണ്ണിത്താൻ എൻ.ഡി നാരായണപിള്ള, ജി.കുസുമകുമാരി, യൂണിയൻ സെക്രട്ടറി കെ.കെ.പത്മകുമാർ യൂണിയൻ ഇൻസ്‌പെക്ടർ വി.വിപിൻ കുമാർ വനിതാ യൂണിയൻ ഭാരവാഹികളായ വിജയമോഹൻ, രാധാ ബി.പിള്ള, മാലതി ചൂളൂർ വനിതാ സമാജം ഭാരവാഹികൾ,കരയോഗം പ്രവർത്തകർ, ബാലസമാജം പ്രസിഡന്റ് അനന്ദു ബാല സമാജം ഭാരവാഹികൾ സ്വയം സഹായ സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.


പന്തളം: തോന്നല്ലൂർ 97- എൻ.എസ്.എസ്.കരയോഗം 145-ാ​മത് മന്നം ജയന്തി ആഘോഷിച്ചു. കരയോഗം പ്രസിഡന്റ് പന്തളം ശിവൻകുട്ടി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി ജി.ഗോപിനാഥപിള്ള കരയോഗം വൈസ് പ്രസിഡന്റ് കെ.രാമകൃഷ്ണപിള്ള, ഖജാൻജി കെ.ശ്രീകുമാർ,കമ്മിറ്റി അംഗങ്ങളായ ജി.സുരേഷ് ബാബു, മുണ്ടയ്ക്കൽ ശ്രീകുമാർ, രവീന്ദ്രൻപിള്ള, ഷൈലജൻ നായർ,സുധീഷ്, സതീഷ് കുമാർ,വനിതാ സമാജം പ്രസിഡന്റ് മാലതി ചുലൂർ, കൗൺസിലർ പുഷ്പലത, മറ്റ് ഭാരവാഹികൾ, കരയോഗ അംഗങ്ങൾ വനിതാ സമാജ അംഗങ്ങൾ സ്വയം സഹായ സംഘ അംഗങ്ങൾ, ബാല​സാമാജ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

തോട്ടക്കോണം 126-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സമുദായാചാര്യൻ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ജയന്തിയോടനുബന്ധിച്ച് ആചാര്യന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.കരയോഗം സെക്രട്ടറി വി.കേരളൻ, ജോ.സെക്രട്ടറി.എം.ജി ബിജുകുമാർ, എന്നിവർ നേതൃത്വം നൽ​കി.കമ്മിറ്റിയംഗങ്ങളായ വിജയകുമാർ പൊതുയോഗ അംഗം രാധാകൃഷ്ണൻ.കെ.ആർ,രഞ്ചിത്ത്.എസ് തുടങ്ങിയവരും കരയോഗ അംഗങ്ങളും പങ്കെടുത്തു. ചടങ്ങിനു ശേഷം മധുരവിതരണവും നടന്നു.

കുരമ്പാല ഇടഭാഗം എൻ.എസ്.എസ് കരയോഗത്തിൽ നടന്ന സമുദായാചാര്യൻ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ 145-ാം ജയന്തി ആഘോഷ ചടങ്ങുകൾ കരയോഗം പ്രസിഡന്റ് പ്രൊഫ. കെ കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി കിരൺ കുരമ്പാല അദ്ധ്യക്ഷത വഹിച്ചു. ആർ വിജയക്കുറുപ്പ്, ആർ ഭാസകരക്കുറുപ്പ്, കെ.ജി ഗിരീഷ്, കെ.വിജയൻ നായർ, മധുസൂദനൻ നായർ, ഉഷാ മധു,സരോജിനിയമ്മ, അജിത് കുമാർ, രാഹുൽ ആർ പിള്ള, രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.