 
പന്തളം: പരിസ്ഥിതി സംരക്ഷണമാണ് ഇക്കാലത്തെ ഏറ്റവും വലിയ മനുഷ്യസ്നേഹമെന്നും കാലാവസ്ഥ വ്യതിയാനവും മഹാ വ്യാധികളുടെ പകർച്ചയുമെല്ലാം പ്രകൃതിയെ മറന്നുള്ള മനുഷ്യന്റെ ജീവിത ശൈലി മൂലം സംഭവിക്കുന്നതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പറഞ്ഞു. തുമ്പമൺ വൈ.എം.സി.എ സംഘടിപ്പിച്ച മാനവമൈത്രീ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുമ്പമൺ വൈ.എം.സി.എ പ്രസിഡന്റ് ഷിബു കെ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. തുമ്പമൺ മർത്തമറിയം ഓർത്തഡോക്സ് പള്ളി അസി.വികാരി ഫാ.സി.കെ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറിവി.ടി. ഡേവിഡ് വിശ്വശാന്തി പ്രതിഞ്ജ ചൊല്ലി കൊടുത്തു. ആൽവിൻ രാജൻ , ജോൺ കോശി ,തോമസ് ജോയി ,സി.സി. ജോയി ,ജോൺസൺ ബേബി ,തോമസ് ടി.വർഗീസ് ,തുടങ്ങിയവർ പ്രസംഗിച്ചു. സ്തോത്ര പ്രാർത്ഥനയ്ക്ക് ഗ്രേസി ജോയി ,അമ്മിണി തോമസ്, അഡ്വ.അൻസു സഖറിയ,മോനി ജോയി, തങ്കമ്മ ജോർജ്ജ് ,അമ്മുക്കുട്ടി ജോയി തുടങ്ങിയവർ നേതൃത്വം നൽകി, ഗാനസന്ധ്യ ,സ്നേഹ വിരുന്ന് എന്നിവയും നടത്തി.